സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ സിനിമാ നടി രന്യ റാവുവിന് ഒരു വര്‍ഷം തടവ് ശിക്ഷ. ദുബായില്‍ നിന്ന് കടത്തിയ 15 കിലോയോളം സ്വര്‍ണവുമായി മാര്‍ച്ച് മൂന്നിന് ബംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചാണ് യുവതിയെ പിടികൂടിയത്. ഏകദേശം 12.56 കോടി രൂപയായിരുന്നു സ്വര്‍ണത്തിന് വില.
അറസ്റ്റിനെത്തുടര്‍ന്ന്, രന്യ നിരവധി തവണ ജാമ്യത്തിന് അപേക്ഷിച്ചു, പക്ഷേ കോടതി അപേക്ഷകള്‍ നിരസിക്കുകയായിരുന്നു. ഏപ്രില്‍ 22 ന് സര്‍ക്കാര്‍ COFEPOSA എന്ന കര്‍ശനമായ നിയമപ്രകാരം തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഒരു വര്‍ഷത്തെ ശിക്ഷാ കാലയളവില്‍ അവര്‍ക്ക് ജാമ്യം നല്‍കില്ലെന്ന് അവരുടെ കേസ് കൈകാര്യം ചെയ്യുന്ന ഉപദേശക ബോര്‍ഡ് വിധിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 34 തവണ രന്യ ദുബായിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ രണ്ടു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും 2.67 കോടി രൂപയോളം പണവും കണ്ടെത്തി.


