സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 160 രൂപ വര്‍ധിച്ചു. 73,360 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 9,170 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്.
ഇന്നലെ രണ്ടു തവണയാണ് സ്വര്‍ണവില വര്‍ധിച്ചത്. രാവിലെ ഗ്രാമിന് അഞ്ച് രൂപയും വൈകുന്നേരം 40 രൂപയുമാണ് വര്‍ധിച്ചത്.
Comments


