കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 73,040 രൂപയാണ് വില വരുന്നത്. ഗ്രാമിന് 9130 രൂപയും നല്‍കണം. പണിക്കൂലിയും നികുതിയും വെറെയും വരും.
തിങ്കളാഴ്ച്ച രണ്ടു തവണകളായി 1120 വര്‍ധിച്ചതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തിയത്. തുടര്‍ന്ന് ഇന്നലെയാണ് വീണ്ടും 73000 കടന്ന് സ്വര്‍ണവില ഉയര്‍ന്നത്. കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണവില കൂടിയും കുറഞ്ഞും നില്ക്കുന്ന സാഹചര്യമായിരുന്നു വിപണിയില്‍ കണ്ടുവന്നിരുന്നത്.
കഴിഞ്ഞ മാസം 15ന് 68,880 ലേക്ക് ഇറങ്ങിയ സ്വര്‍ണവില പിന്നീട് 71,000 ലേക്ക് കുതിച്ചതിനുശേഷമാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം.
73000 കടന്നതോടെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷക്കിടെയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കും.


