സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചു. ഇതോടെ സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് എത്തുകയായിരുന്നു. പവന് 560 രൂപ വര്‍ധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി.
18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് റെക്കോഡ് വിലയാണ്. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 8105 രൂപയാണ് 18 കാരറ്റിന്റെ വില. 14 കാരറ്റിന് 6305ഉം ഒമ്പത് കാരറ്റിന് 4070ഉം ആയി.
ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു. 9795 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണ വില. പവന് 80 കുറഞ്ഞ് 78,360 രൂപയായിരുന്നു.
ലോക വിപണിയിലും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായി. സ്?പോട്ട് ഗോള്‍ഡിന്റെ വില 0.24 ശതമാനമാണ് കൂടിയത്. 3,557.97 ഡോളറായാണ് ട്രായ് ഔണ്‍സിന് കൂടിയത്. ബുധനാഴ്ച ലോകവിപണിയില്‍ സ്വര്‍ണവില റെക്കോഡിലെത്തിയിരുന്നു. 3,578.50 ഡോളറായാണ് വില ഉയര്‍ന്നത്.
ബുധനാഴ്ച തുടര്‍ച്ചയായി ഒമ്പതാംദിനവും ഉയര്‍ന്ന് സ്വര്‍ണവില പുതിയ റെക്കോഡിത്തിലെത്തിയിരുന്നു.


