സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഗ്രാമിന് 9170 രൂപയും പവന് 73,360 രൂപയുമായി.
ഇന്നലെ പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വര്‍ധിച്ചിരുന്നു. പവന് 73,680 രൂപയും ഗ്രാമിന് 9,210 രൂപയുയിരുന്നു ഇന്നലത്തെ സ്വര്‍ണവില.
ഈ മാസം 23ന് സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍ എത്തിയ ശേഷം തുടര്‍ച്ചയായി കുറഞ്ഞിരുന്നു. 75,040 രൂപയായിരുന്നു അന്ന് പവന് വില. 24ന് 74040 രൂപയും 25ന് 73680 രൂപയുമായി. 26ന് 73280 എത്തിയ ശേഷം മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്നു. ചൊവ്വാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞതോടെ പവന് 73200 രൂപയായിരുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.


