സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 73200 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 9150 രൂപയുമായി.
ഈ മാസം 23ന് സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു. പിന്നീട് ഉള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വില കുറഞ്ഞിരുന്നു. 75,040 രൂപയായിരുന്നു അന്ന് പവന് വില. 24ന് 74040 രൂപയും 25ന് 73680 രൂപയുമായി. 26ന് 73280 എത്തിയ ശേഷം മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീട് ഇന്നാണ് വില കുറഞ്ഞത്.
Comments


