സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് രണ്ടു തവണകളായി 1120 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ സ്വര്‍ണവില 72,000ന് മുകളില്‍ എത്തി. രാവിലെ പവന് 240 രൂപ വര്‍ധിക്കുകയും ഉച്ചയോടെ വീണ്ടും 880 രൂപ വര്‍ധിക്കുകയും ചെയ്തതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 72,480 രൂപയായി. ഒരിടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവില വീണ്ടും 72,000 കടന്നത്. ഗ്രാമിനും ആനുപാതികമായി വില ഉയര്‍ന്നു. ഇന്ന് രണ്ടു തവണകളായി 140 രൂപയാണ് വര്‍ധിച്ചത്. 9060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും നില്ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കണ്ടത്. കഴിഞ്ഞ മാസം 15ന് 68,880 ലേക്ക് താഴ്ന്ന സ്വര്‍ണവില പിന്നീട് ഉയരുന്നതാണ് കണ്ടത്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.


