സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി 66,000 തൊട്ട സ്വര്‍ണവില മൂന്നാം ദിനവും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് പവന് 160 രൂപയാണ് കൂടിയത്. ഇതോടെ പവന് വില 66,480ലേക്ക് എത്തി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8310 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിനവും റെക്കോര്‍ഡ് വിലയിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നതെന്നും ശ്രദ്ധേയമാണ്. സാമ്പത്തിക വര്‍ഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാല്‍ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുകയാണ്.
അതേസമയം വെള്ളി വിലയിലും ഇന്ന് വര്‍ദ്ധനവ്. 114.10 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,14,100 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായതാണ് രാജ്യാന്തര തലത്തില്‍ സ്വര്‍ണ്ണ വില വര്‍ധിക്കാനുണ്ടായ പ്രധാന കാരണം. നിലവില്‍ കേരളത്തില്‍ ഒരു പവന് സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ 73,000 രൂപയ്ക്ക് മുകളില്‍ വില വരും. കുറഞ്ഞ പണിക്കൂലിയായി 5% കണക്കാക്കുമ്പോഴാണിത്. 3% ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്ജ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിരക്കാണിത്. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി ഉയരുമെന്നതിനാല്‍ അത്തരം സ്വര്‍ണ്ണാഭരണങ്ങളുടെ വില വീണ്ടും വര്‍ധിക്കും.


