കഠ്മണ്ഡു: രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയ നിരോധിച്ച നടപടിയില്‍ പ്രതിഷേധിച്ച് നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 19 പേരാണ് പ്രതിഷേധ പ്രകടനങ്ങളില്‍ കൊല്ലപ്പെട്ടത്. നേരത്തെ കലാപത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലെഖാക് രാജിവെച്ചിരുന്നു.
കലാപത്തില്‍ പരിക്കേറ്റവരുടെ എണ്ണം 250ന് മുകളിലായതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യ സുരക്ഷയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങള്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്.
പ്രക്ഷോഭം ശക്തമാകുന്നതിന് പിന്നാലെ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ടായിരുന്നു. ഇതിനിടെ നേപ്പാള്‍ ആഭ്യന്തര മന്ത്രിയുടെ രാജി. നേരത്തെ പാര്‍ട്ടി യോഗത്തില്‍ രാജിവെയ്ക്കാനുള്ള സന്നദ്ധത രമേശ് ലെഖാക് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


