ഉത്തര്‍പ്രദേശില്‍ പെരുന്നാള്‍ നമസ്കാരത്തിനുശേഷം ഫലസ്തീന് പതാകയേന്തി ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തു. 60 പേര്‍ക്കെതിരെ കേസെടുക്കുകയും അഞ്ചു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
യു.പിയിലെ സഹാറന്‍പൂരിലാണ് സംഭവം. ഈദ്ഗാഹിന് ശേഷം ഘന്താഘറിലേക്ക് ഫലസ്തീന് ഐക്യദാര്‍ഢ്യ റാലി നടത്തിയതിന് നിയമവിരുദ്ധമായി സംഘം ചേര്‍ന്നു എന്നാരോപിച്ചാണ് യു.പി സര്‍ക്കാര്‍ നടപടിയെടുത്തത്.
അതേസമയം റാലിയുടെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് പറയുന്നു. റാലിയുടെ വീഡിയോ പരിശോധിക്കുകയാണെന്നും കൂടുതല്‍ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
Comments


