തൃശൂര്‍ കുന്നംകുളത്ത് കൃഷി നശിപ്പിച്ച പതിനാല് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ ഷൂട്ടിംഗില്‍ പരിശീലനം നേടിയ പ്രത്യേകസംഘമാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. കാണിയാമ്പല്‍, നെഹ്റു നഗര്‍, ആര്‍ത്താറ്റ്, ചീരംകുളം എന്നിവിടങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് പതിനാല് കാട്ടുപന്നികളെ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതലാണ് കാട്ടുപന്നികളെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്.
Comments


