ഇടുക്കി: വെള്ളക്കെട്ടിൽ വീണു നാല് വയസ്സുകാരൻ മരിച്ചു. കാന്തല്ലൂർ പെരുമല സ്വദേശികളായ രാമരാജ്-രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. വീടിന്റെ സമീപത്തെ കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം.
മറ്റ് കുട്ടികളോടൊപ്പം കളിക്കവേ കുഴിയിൽ വീണെന്നാണ് നിഗമനം. കുട്ടിയെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കുഴിയിലെ വെള്ളത്തിൽ വീണുകിടക്കുന്നത് കണ്ടു. തുടർന്ന് മറയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments


