കോഴിക്കോട് തിക്കോടിയില്‍ നാല് വിനോദ സഞ്ചാരികള്‍ കടലില്‍ വീണ് മരിച്ചു. വയനാട് കല്‍പ്പറ്റയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തില്‍പെട്ടത്. അനീസ, ബിനീഷ്, വാണി, ഫൈസല്‍ എന്നിവരാണ് മരിച്ചത്. അഞ്ച് പേര് തിരയില്‍ പെട്ടിരുന്നു. തിക്കോടി ഡ്രൈവിംഗ് ബീച്ചിലാണ് അപകടം. അപകടത്തില്‍ പെട്ടവരെ നാട്ടുകാര്‍ ചേര്‍ന്ന് കരക്കെത്തിച്ച ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Comments


