കോഴഞ്ചേരി: കോഴഞ്ചേരിയിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായെത്തി വിദ്യാർഥികൾ. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ വേണ്ടിയാണു പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ വിദ്യാർഥികൾ മദ്യവുമായി എത്തിയത്. ഒരാളുടെ ബാഗിൽന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു. നാല് വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ കൗൺസലിങ് നൽകിയതായാണ് വിവരം.
അധ്യാപകർക്ക് തോന്നിയ സംശയത്തെ തുടർന്നാണ് ബാഗുകൾ പരിശോധിച്ചത്. വിദ്യാർഥികൾക്ക് ആര് മദ്യം വാങ്ങി നൽകി എന്നതിലടക്കം വിശദമായ പൊലീസ് അന്വേഷണം ഉണ്ടാകും.
Comments


