തിരുവനന്തപുരം: പുലിപല്ല് കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റിന്റെയും തുടര്‍ന്നുള്ള നടപടികളുടെയും വിവാദത്തിന്റെ അടിസ്ഥാത്തില്‍ ഉദ്യോഗസ്ഥകര്‍ക്കെതിരെ നടപടി നീക്കവുമായി വനംവകുപ്പ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വനംമന്ത്രി വനംവകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഉദോ്യഗസ്ഥകര്‍ക്കെതിരെ നടപടിയെടുത്തേക്കും. വേടനെതിരെ നടപടിയുണ്ടാകുമെന്ന് ആദ്യ ഘട്ടത്തില്‍ സൂചിപ്പിച്ച വനംമന്ത്രിക്കും വനംവകുപ്പിനെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെയാണ് നിലപാട് മയപ്പെടുത്തുകയുണ്ടായത്.
വേടന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത വനംവകുപ്പ് വേടന് രാജ്യം വിട്ട് പോകാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും വാദം ഉന്നയിച്ചിരുന്നു.എന്നാല്‍ രാജ്യം വിട്ട് പോകിലെന്ന് വേടന് കോടതിയില്‍ വ്യക്തമാക്കിയതിന് പിന്നാലെ അന്വേഷണവുമായി സഹകരിക്കണം,കേരളം വിട്ട് പുറത്ത് പോകരുത്,ഏഴ് ദിവസത്തിനുളളില്‍ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം,എല്ലാ വ്യാഴായ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധികളോടെ കോടതി വേടന് ജാമ്യം അനുവധിച്ചു.


