പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍മ്മിച്ച 10 വീടുകളുടെ താക്കോല്‍ദാനം ജനുവരി 29ന് ബുധ നാഴ്ച നടക്കും. നിലമ്പൂര്‍ പോത്തുകല്ലിലെ പുളപ്പാട ത്ത് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ താക്കോല്‍ ദാനം നിര്‍വ്വഹിക്കും. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട പാവപ്പെട്ട മ നുഷ്യരെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ദുരിതാശ്വാസ പ്രവര് ത്തനങ്ങളുമായി രംഗത്തിറങ്ങിയത്. വിവിധ ജില്ലകളില്‍ പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി അഞ്ച് കോടിയിലേറെ രൂപയാണ് പാര്‍ട്ടി ചെലവഴിച്ചത്.
മലപ്പുറം ജില്ലാ കമ്മിറ്റി 50 കുടുംബങ്ങള്‍ക്ക് മൂന്ന് ഏക്കര്‍ ഭൂമി വിതരണം ചെയ്തു. വീടുകളുടെ നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും അഡ്വ.യു.എ ലത്തിഫ് ജനറല്‍ സെക്രട്ടറിയുമായിരുന്ന മുന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് നല്‍കിയത്. നിലമ്പൂരിലെ കവളപ്പാറയിലും പാതാറിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെതുടര്‍ന്നാണ് പോത്തുകല്ലില്‍ തിരഞ്ഞെടുത്ത 10 കുടുംബങ്ങള്‍ക്ക് വീട് വെച്ചുനല്‍കാന്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റി 10 വീടുകളും പ്രാദേശിക കമ്മിറ്റി ഒരു വീടുമാണ് പൂളപ്പാടത്ത് നിര്‍മ്മിച്ചത്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും കെ.പി.എ മജീദ് ജനറല്‍ സെക്രട്ടറിയുമായ അന്നത്തെ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് വിടുകളുടെ നിര്‍മ്മാണം ആരംഭിച്ചത്.
കുടിവെള്ളം, വൈദ്യുതി, അപ്രോച്ച് റോഡ് തുട ങ്ങിയ സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിന്റെ ഭാഗ മായാണ് വീടുകളുടെ താക്കോല്‍ദാനം വൈകിയത്. താക്കോല്‍ദാന ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷ ണം നടത്തും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, അഡ്വ. പി.എം.എ സലാം, കെ.പി.എ മജീദ്, പി. അ ബ്ദുല്‍ ഹമീദ് മാസ്റ്റര്‍, അഡ്വ. യു.എ ലത്തീഫ് തുടങ്ങി യവര്‍ പ്രസംഗിക്കും.


