മഹാകുംഭമേളക്കിടെ പ്രയാഗ്രാജില് വീണ്ടും തീപിടിത്തം. ഇന്ന് രാവിലെയാണ് കുംഭമേളക്ക് പോകുന്ന പ്രധാന റോഡില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ചത്. വാഹനങ്ങളില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. പെട്ടന്നു തന്നെ തീയണക്കാന്‍ കഴിഞ്ഞത് വന്‍ ദുരന്തം ഒഴിവാവാന്‍ കാരണമായി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
രാവിലെ 6.30ഓടെ തീപിടിത്തമുണ്ടായെന്ന് വിവരം ലഭിച്ചതായി ഫയര്‍ ഓഫീസര്‍ വിശാല്‍ യാദവ് പറഞ്ഞു. ഉടന്‍ തന്നെ ആറ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഇതില്‍ എര്‍ട്ടിഗ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഒരു ഹ്യുണ്ടായ് വെന്യു കാര്‍ ഭാഗികമായും കത്തിനശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കനത്ത ചൂട് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് വിശാല്‍ യാദവ് പറയുന്നത്. നേരത്തെയും കുംഭമേള സ്ഥലത്ത് തീപിടിത്തമുണ്ടായിരുന്നു. സംഭവത്തില്‍ 18 ടെന്റുകള്‍ കത്തിനശിച്ചിരുന്നു.


