അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായാണ് കാണുന്നതെന്ന് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന് അരുണ്‍ കുമാര്‍ വി എ. അപകടനില തരണം ചെയ്ത് അച്ഛന് തിരിച്ചുവരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് വി എസിനെ പട്ടം എസ്യുടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
വി എസ് അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്
അച്ഛന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായാണ് കാണുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടനില തരണം ചെയ്ത് തിരിച്ചു വരും അച്ഛന്, തീര്‍ച്ച.
Comments


