കൊല്ലം തേവലക്കര സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി ജെ. ചിഞ്ചുറാണി. കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് പ്രശ്നമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. ഈ പ്രസ്താവനയിലാണ് മന്ത്രി ഇന്ന് ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നത്.
കുടുംബത്തിന് വേണ്ട സഹായം സര്‍ക്കാര്‍ നല്‍കുമെന്നും സ്കൂളിന്റെ വീഴ്ചയും കെഎസ്ഇബിയുടെ വീഴ്ചയും പരിശോധിക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു.
Comments


