പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടത്ത് നിന്നും മാരക മയക്കുമരുന്ന് പിടികൂടി. 12 ഗ്രാമോളം വരുന്ന ബ്രൗൺഷുഗർ എന്ന് വിളിക്കുന്ന ഹെറോയിൻ ആണ് എക്സൈസ് സംഘം പിടികൂടിയത് .
ആസാം നഗൗൺ ബർപനി ബഗാൻ സ്വദേശി ജലാലുദ്ദീൻ മകൻ നസെദ് അലി (28) നെയാണ് ഇന്നു പുലർച്ചെ 2 മണിയോടെ എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് കമ്മീഷണർ സ്കോഡ് അംഗവും മലപ്പുറം എക്സൈസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ ടി.ഷിജുമോന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. നിലമ്പുർ
എക്സൈസ് ഇൻസ്പെക്ടർ ടി എച്ച് ഷഫീക്കിന്റെ നേതൃത്വത്തിൽ, പ്രിവന്റീവ് ഓഫീസർമാരായ അനീഷ് കെ എ, അരുൺ കുമാർ, ഇ ടി ജയാനന്ദൻ ,സിവിൽ എക്സൈസ് ഓഫീസർമാരായ സി ടി ഷംനാസ് , ഇ പ്രവീൺ , കെ വി വിപിൻ , അഖിൽദാസ്, എം രാജേഷ്, എബിൻ സണ്ണി എന്നിവരുടെ സംഘമാണ് ഹെറോയിൻ പിടികൂടിയത്.
Comments


