എസ്ഡിപിഐയില്‍ ചേര്‍ന്നാലും ബിജെപിയിലേക്കില്ലെന്ന് സിപിഎം ജില്ലാ കമ്മിറ്റിയംഗം എ പത്മകുമാര്‍. ബിജെപി ജില്ലാ പ്രസിഡന്റും മറ്റൊരാളും താന്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ വന്നിരുന്നെന്നും അനുവാദം വാങ്ങാതെയാണ് വീട്ടിലെത്തിയതെന്നും എ പത്മകുമാര്‍ പറഞ്ഞു. മുറിയുടെ ചിത്രം പകര്‍ത്തിയെന്നും പത്മകുമാര്‍ പ്രതികരിച്ചു. ഒരിക്കലും ബിജെപിയിലേക്ക് ഇല്ലെന്ന് ജില്ലാ പ്രസിഡന്റ് വി എ സൂരജിനെ അറിയിക്കുന്നുതായും അദ്ദേഹം പറഞ്ഞു.
എ പത്മകുമാറിന്റെ വീട്ടില്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടിലെത്തിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.
15 മിനിറ്റ് നേരം ബിജെപി നേതാക്കള്‍ പത്മകുമാറിന്റെ വീട്ടില്‍ ചെലഴിച്ചിരുന്നു. എന്നാല്‍ ഇതേ കുറിച്ച് പ്രതികരിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറായിട്ടില്ല.
സിപിഎം സംസ്ഥാന സമതിയിയിലേക്ക് പരിഗണിക്കാത്തതില്‍ എ പത്മകുമാര്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുകയാണെന്നും സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


