ഓപറേഷന് സിന്ദൂറിനിടെ പാകിസാതാന് ചാരവൃത്തി നടത്തിയ കേസില്‍ നാവിക സേനാ ആസ്ഥാനത്തെ ഹരിയാന സ്വദേശിയായ ക്ലര്‍ക്ക് അറസ്റ്റില്‍. പാക് ചാരസംഘടനയിലെ വനിതയ്ക്ക് വിവരങ്ങള്‍ കൈമാറിയതില്‍ വിശാല്‍ യാദവ് എന്നയാളാണ് അറസ്റ്റിലായത്.
രാജസ്ഥാന് പൊലീസിന്റെ ഇന്റലിജന്‍സ് വിങാണ് വിശാലിനെ അറസ്റ്റ് ചെയ്യുന്നത്. നാവികസേനാ ആസ്ഥാനത്ത് വര്‍ഷങ്ങളായി ക്ലറിക്കല്‍ പോസ്റ്റില്‍ ജോലി ചെയ്യുന്നയാളാണ് ഇയാള്‍. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നും ഐഎസ്ഐ അംഗമായ ഒരു യുവതിക്കാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്. ക്രിപ്റ്റോ കറന്‍സി വഴിയായിരുന്നു പണമിടപാട്.
നാവികസേനയുമായി ബന്ധപ്പെട്ടപ്പെട്ടതും, മറ്റ് പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ഇയാള്‍ ചോര്‍ത്തിയിരുന്നു. ചാരവൃത്തിയില്‍ വിശാലിനൊപ്പം കൂടുതല്‍പേര്‍ പങ്കുചേര്‍ന്നിട്ടുണ്ടോ, ഇയാള്‍ ഏതെങ്കിലും പ്രത്യേകസംഘത്തില്‍ അംഗമാണോ എന്നതടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.


