എറണാകുളത്ത് നിര്‍ത്തിയിട്ട റോ-റോയില്‍ വാട്ടര്‍ മെട്രോ ഇടിച്ച് അപകടം. ശക്തമായ ഒഴുക്കില്‍ ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ കെഎംആര്‍എല്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.
വൈപ്പിന്‍ ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കുന്നതിനിടെ ജെട്ടിയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന റോറോയില്‍ തട്ടുകയായിരുന്നു. അപകടത്തില്‍ ബോട്ടിന്റെ മുന്‍ഭാഗത്തും റോറോയുടെ കൈവരികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടസമയം യാത്രക്കാരെല്ലാം ബോട്ടിനുള്ളിലായതിവാല്‍ ആര്‍ക്കും പരിക്കില്ല. മറ്റൊരു ബോട്ടിന്റെ സഹായത്തോടെ ബോട്ട് ജട്ടിയോട് ചേര്‍ത്ത് യാത്രക്കാരെ ഇറക്കി.
Comments


