എമ്പുരാന് സിനിമയ്ക്കെതിരെ തൃശൂരിലെ ബിജെപി നേതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യം. മതവികാരം വ്രണപ്പെടുത്തുന്നതാണ് ചലച്ചിത്രമെന്നാണ് ഹര്‍ജിയിലെ വാദം. രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നതാണ് എമ്പുരാന്. കലാപം സൃഷ്ടിക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ ശ്രമിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സികളെ തെറ്റായി ചിത്രീകരിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു.
പൃഥ്വിരാജ് നിരന്തരം എന്‍ഡിഎയെയും കേന്ദ്ര സര്‍ക്കാരിനെയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. നടന് മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ ക്ഷമ പ്രകടിപ്പിച്ചു. ചലച്ചിത്രത്തിലെ ചില ഭാഗങ്ങള്‍ ചിലര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ സമ്മതിക്കുന്നുണ്ട്. ആനക്കൊമ്പ് കേസിലെ പ്രതിയാണ് ചിത്രത്തിലെ പ്രധാന നടനായ മോഹന്‍ലാലെന്നും വി വി വിജീഷ് ആരോപിക്കുന്നു. ശ്രീലങ്കയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആളാണ് ലൈക പ്രൊഡക്ഷന്‍സ് ഉടമ സുഭാസ്കരന്‍ എന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്, സുഭാസ്കരന്‍, ഇഡി ഡയറക്ടര്‍, സംസ്ഥാന പൊലീസ് മേധാവി, കേന്ദ്ര നികുതി ബോര്‍ഡ് ചെയര്മാന്, കേന്ദ്ര വാര്‍ത്താവിനിമയ സംപ്രേക്ഷണ മന്ത്രാലയം, സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് ഉള്‍പ്പടെയുള്ളവരാണ് എതിര്‍കക്ഷികള്‍. ഗോധ്ര കലാപത്തെ കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തുന്നുവെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.


