അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ഭാരവാഹി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 4.30 ഓടെയായിരിക്കും അന്തിമഫലം പ്രഖ്യാപിക്കുക. ശ്വേത മേനോനും ദേവനും പ്രസിഡന്റ് സ്ഥാനത്തേക്കും രവീന്ദ്രനും കുക്കു പരമേശ്വരനും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിച്ചിരുന്നു.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച അന്‍സിബ ഹസന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറല്‍ ബോഡിയിലെ 507 അംഗങ്ങള്‍ക്കാണ് വോട്ട് ചെയ്യാനുള്ള യോഗ്യത. ഇതില്‍ 233 പേര് വനിതകളാണ്.
എല്ലാവരും ഒരുമിച്ച് ചേര്‍ന്നുള്ള തെരഞ്ഞെടുപ്പെന്നും ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും അമ്മ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയ മോഹന്‍ലാല്‍ പ്രതികരിച്ചു. അംഗങ്ങളുടെ അഭിപ്രായം ആയിരിക്കും അടുത്ത ഭരണസമിതിയെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കഴിഞ്ഞ ആഗസ്റ്റ് 27ന്് മോഹന്‍ലാല്‍ നേതൃത്വം നല്കുന്ന ‘അമ്മ’യുടെ ഭരണസമിതി രാജിവെച്ചൊഴിയുകയായിരുന്നു.


