നിലമ്പൂരില്‍ വയോധികയ്ക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദനം. നിലമ്പൂര്‍ സിഎച്ച് നഗറിലെ ഇന്ദ്രാണി ടീച്ചര്‍ക്കാണ് അയല്‍വാസിയില്‍ നിന്നും ക്രൂര മര്‍ദനമേറ്റത്. തുടര്‍ന്ന് വയോധികയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
നിലമ്പൂര്‍ സിഎച്ച് നഗറില്‍ ഇന്നലെ വൈകിട്ടാണ് എണ്‍പതുകാരിയായ പാട്ടത്തൊടി വീട്ടില്‍ ഇന്ദ്രാണി ടീച്ചറെ അയല്‍വാസിയായ ഷാജി മര്‍ദിച്ചത്. വയോധികയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് മര്‍ദനമേറ്റ് നിലത്ത് വീണുകിടന്ന വയോധികയെ രക്ഷപ്പെടുത്തിയത്. ഇവരുടെ മകന് പുറത്തുപോകുമ്പോള്‍ അമ്മയെ നോക്കാന്‍ വേണ്ടി ഏല്‍പ്പിച്ചതായിരുന്നു അയല്‍വാസി ഷാജിയെ. മര്‍ദിക്കുമ്പോള്‍ ഷാജി മദ്യലഹരിയിലായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഇന്ന് വൈകിട്ട് നിലമ്പൂര്‍ പൊലീസ് വീട്ടില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെത്തി വയോധികയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.


