നവരാത്രി ആഘോഷം പ്രമാണിച്ച് ദുര്‍ഗാഷ്ടമി ദിവസമായ സെപ്റ്റംബര്‍ 30ന് (ചൊവ്വാഴ്ച) സംസ്ഥാനത്ത് പൊതുഅവധി. ഇതോടെ തുടര്‍ച്ചയായ മൂന്നു ദിവസം (സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1, 2) അവധി ലഭിക്കും.
2025ലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവെപ്പ്) സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്ത് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുര്‍ഗാഷ്ടമി ദിവസമായ സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചെന്ന് സര്‍ക്കുലറില്‍ പറയുന്നു.
ഈ ദിവസം നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ചുമതല കൃത്യമായി നിര്‍വഹിക്കേണ്ടതും ഇക്കാര്യം ഓഫിസ് മേധാവികള്‍ ഉറപ്പുവരുത്തേണ്ടതുമാണെന്നും സര്‍ക്കുലറിലൂടെ അറിയിച്ചു.


