ലഹരിക്കേസില്‍ നടന് ഷൈന്‍ ടോം ചാക്കോയുടെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് കണ്ടെത്തല്‍. ഷൈന്‍ നിരന്തരം ലഹരി ഇടപെടുകാര്‍ക്ക് പണം അയച്ചിരുന്നതായി കണ്ടെത്തി. ഇതേതുടര്‍ന്ന് ലഹരി ഇടനിലക്കാരനായ സജീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും പൊലീസ് ശ്രമിക്കുന്നുണ്ട്.
ലഹരി പരിശോധന ഫലം വന്നാല്‍ ഷൈന്‍ ടോം ചാക്കോയെ ഡി അഡിക്ഷന് സെന്ററിലേക്ക് മാറ്റാനാണ് പൊലീസ് തീരുമാനം. ഇതില്‍ കുടുംബവുമായി ആലോചിച്ച് മറുപടി നല്‍കാമെന്നാണ് ഷൈന്‍ മറുപടി നല്‍കിയത്. എന്നാല്‍ ഷൈനിന്റെ വൈദ്യ പരിശോധന ഫലങ്ങള്‍ ലഭിക്കുന്നത് വൈകും. ഷൈനില്‍ നിന്നും ശേഖരിച്ച സാംപിളുകള്‍ കോടതിയിലേക്കും ഫോറന്‍സിക് സയന്‍സ് ലാബിലേക്കും അയക്കും.പരിശോധന ഫലം ലഭിക്കാന്‍ മാസങ്ങളെടുക്കുമെന്നാണ് വിവരം.
Comments


