പത്തനാപുരത്ത് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന് ലഹരി പാര്‍ട്ടി നടത്തിയ നാല് പേര് പിടിയില്‍. തിരുവനന്തപുരം കൊച്ചു കൊടുങ്ങല്ലൂര്‍ സ്വദേശി വിപിന്‍ (26), കുളത്തൂര്‍ പുതുവല്‍ മണക്കാട് സ്വദേശി വിവേക് (27), കാട്ടാക്കട പേയാട് സ്വദേശി കിരണ്‍ ( 35 ), വഞ്ചിയൂര്‍ സ്വദേശി ടെര്‍ബിന്‍ ( 21 ) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാര്‍ട്ടിയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. പത്തനാപുരം എസ്എം അപ്പാര്‍ട്ട്മെന്റ് &ലോഡ്ജിലായിരുന്നു പ്രതികള്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. 460 mg എംഡിഎംഎ, 22gm കഞ്ചാവ്, 10സിറിഞ്ചുകള്‍ എന്നിവ സംഭവസ്ഥലത്തുനിന്നും പിടിച്ചെടുത്തു.
എംഡിഎംഎ ഇന്‍ജെക്ട് ചെയ്യുന്നതിനുള്ള 10 സിറിഞ്ചുകള്‍, 23 സിപ് ലോക്ക് കവറുകള്‍, എംഡിഎംഎ തൂക്കുന്നതിനുള്ള ഡിജിറ്റല്‍ ത്രാസ് എന്നിവയും കണ്ടെത്തി.
Comments


