കോഴിക്കോട് ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്ത് വീണ്ടും ലഹരിവസ്തുക്കള്‍ പിടിക്കൂടി. കോഴിക്കോട് താമരശ്ശേരിയില്‍ 55 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പായത്തോട് സ്വദേശി അല്‍ഷാജ്, ചുടലമുക്ക് സ്വദേശി ബാസിത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പൊലീസ് അന്വേക്ഷണം നടത്തിയത്. ലഹരി വില്പനയ്ക്ക് ഉപയോഗിക്കുന്ന കാറും പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ നിരവധി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നാല് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളെ എക്സൈസ് സംഘം പിടിക്കൂടി. കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി അമിത് കുമാര്‍ അഗര്‍വാളിനെ ആണ് പൊലീസ് പിടിക്കൂടിയത്. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതിയെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.


