പൂനെയില്‍ പത്തു ലക്ഷം രൂപ കെട്ടിവയ്ക്കാതെ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു. പൂനെയിലെ ദീനാനാഥ് മംഗേഷ്കര്‍ ആശുപത്രിയിലായില്‍ തനിഷ് ഭിസേ എന്ന യുവതിയാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡോ. സുഷ്റുത്ത് ഖൈസിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യുവതിയെ ചികിത്സിക്കണമെങ്കില്‍ പത്ത് ലക്ഷം രൂപ മുന്‍കൂറായി കെട്ടിവയ്ക്കണമെന്നായിരുന്നു ഗൈനക്കോളജിസ്റ്റ് ആവശ്യപ്പെട്ടത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തത് മൂലം യുവതി ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയുമായിരുന്നു. അഞ്ച് മണിക്കൂറിലേറെ വൈകി യുവതിയെ മറ്റൊരു ഹോസ്പിറ്റലില്‍ എത്തിച്ച ശേഷമായിരുന്നു ചികിത്സ നല്‍കിയത്.
ഇരട്ട പെണ്‍കുട്ടികള്‍ക്ക് യുവതി ജന്മം നല്‍കിയതെങ്കിലും അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
യുവതി പ്രസവിച്ച സസൂന് ആശുപത്രിയാണ് സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയത്. ചികിത്സ നല്കാന് വൈകി എന്നതാണ് മരണകാരണമായി പറഞ്ഞിരിക്കുന്നത്.


