റോഡ് പൂര്‍ണ്ണമായി തടസ്സപ്പെടുത്തി പരിപാടികള്‍ അനുവദിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി എസ് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്കി. ഇതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി പാലിക്കാനും ഡിജിപി നിര്‍ദേശിച്ചു. വിധി നടപ്പാക്കുന്നതില്‍ പൊലീസിന് വീഴ്ചവന്നുവെന്ന് കോടതികളില്‍ ഹര്‍ജികള്‍ വന്നതോടെ ഡിജിപി ഇടപെടുകയായിരുന്നു.
റോഡിന്റെ ഒരുവശത്തുകൂടി മാത്രമം ഘോഷയാത്രകള്‍ പോകുന്നുവെന്ന് ഉറപ്പാക്കണം. ഘോഷയാത്രകള്‍ കാരണം വഴിയിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകരുതെന്നും ഡിജിപി പറയുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ റോഡ് തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ റോഡ് തടസ്സപ്പെടുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ഘോഷയാത്രകളും ഉത്സവചടങ്ങുകളും റോഡിന്റെ ഒരുവശത്തെ അനുവദിക്കാവൂ. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു. ജില്ലാ പൊലീസ് മേധാവികള്‍ക്കാണ് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.


