കോഴിക്കോട് താമരശ്ശേരിയില്‍ സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ച് ജ്യേഷ്ഠന്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു പ്രതി അര്ജുനന് സഹോദരന്റെ തലയ്ക്ക് വെട്ടിയത്. ചമല്‍ സ്വദേശിയായ അഭിനന്ദിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അഭിനന്ദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
താമശ്ശേരി ചമലിലാണ് സംഭവം. ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടില്‍ എത്തിയാണ് പ്രതി അനുജനെ വെട്ടിയത്. ലഹരിക്കടിമയായ അര്‍ജുനനെ സഹോദരന് ലഹരി മുക്ത കേന്ദ്രത്തില്‍ അയച്ചതിന്റെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതി ക്ഷേത്രത്തിലെത്തുന്നതിന്റെയും ഗുരുതിത്തറയില്‍ നിന്ന് വാളെടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Comments


