ശബരിമലയില്‍ വിരമിച്ച ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ സ്ട്രോങ് റൂമില്‍ വിശദ പരിശോധനയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി. എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടേയും കണക്കെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പെടെ പരിശോധിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
ശബരിമലയില്‍ നിന്ന് കാണാതായ സ്വര്‍ണപീഠങ്ങള്‍ വീട്ടില്‍ കണ്ടെത്തിയത് ഗുരുതരമെന്ന് ഹൈക്കോടതിയുടെ നിരീക്ഷിച്ചു. ദ്വാരപാലക ശില്പ്പങ്ങള് പുനസ്ഥാപിക്കാന്‍ കോടതി അനുമതി നല്കി.
സ്വര്‍ണപീഠം കാണാതായെന്ന് സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി പറയുകയും എന്നാല്‍ ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതായി വിജിലന്‍സ് കോടതിയെ അറിയിക്കുകയും ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി പറഞ്ഞു.
അതേസമയം ശബരിമലയില്‍ രജിസ്റ്ററുകള്‍ കൃത്യമായി സൂക്ഷിക്കാത്തതില്‍ കോടതി അതൃപ്തിയറിയിച്ചു. ഉദ്യോഗസ്ഥരുടെ വീഴ്ച്ച അന്വേഷിക്കണമെന്നും ഉണ്ണികൃഷ്ണന് പോറ്റിയെ മാത്രം കേന്ദ്രികരിച്ച് ആവരുത് അന്വേഷണമെന്നും കോടതി നിര്‍ദേശിച്ചു.
2013,2019 ലുള്ള ദ്വാരപ്പാലക ഫോട്ടോകള്‍ വിജിലന്‍സ് സെക്യൂരിറ്റി ഓഫിസര്‍ ഹാജരാക്കി.


