സമൂഹ മാധ്യമത്തിലൂടെ കെഎസ്ആര്‍ടിസിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി. കാസര്‍കോട് യൂണിറ്റിലെ ഡ്രൈവറായ ഹരിദാസ് വിയെയാണ് സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടത്. യൂട്യൂബ് ചാനലിലൂടെയാണ് ജീവനക്കാരന് കെഎസ്ആര്‍ടിസിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളെ അച്ചടക്ക നടപടിയുടെ ഭാഗമായി പിറവത്തേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റത്തിന് പിന്നാലെയാണ് യൂട്യൂബ് ചാനലിലൂടെ ഇയാള്‍ കെഎസ്ആര്‍ടിസിയെ രൂക്ഷമായി വിമര്‍ശിച്ച് വീഡിയോ പ്രചരിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഹരിദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. പിന്നാലെയാണ് നടപടിയുണ്ടായത്.
Comments


