വ്ളോഗര്‍ ജുനൈദിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ്. പോസ്റ്റ്മോര്‍ട്ടത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി രക്തം അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഇന്നലെ വൈകീട്ട് 6.20ഓടെയാണ് മഞ്ചേരി തൃക്കലങ്ങോട് മരത്താണിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ജുനൈദ് മരിച്ചത്. മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതുവഴി പോയ സ്വകാര്യ ബസിലെ ആളുകളാണ് റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍ ജുനൈദിനെ കണ്ടത്്.
മഞ്ചേരിയില്‍നിന്നും വഴിക്കടവിലെ വീട്ടിലേക്ക് പോകുമ്പേഴാണ് അപകടം. തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.
സംഭവത്തിന് പിന്നാലെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പലരും രംഗത്തുവന്നിരുന്നു. ഇയാള്‍ക്കെതിരെ നേരത്തേ പീഡന പരാതിയുണ്ടായിരുന്നു. എന്നാല്‍, ഇത് ഒത്തുതീര്‍പ്പാക്കിയതാണെന്ന് പൊലീസ് വ്യക്തമാക്കി. ജുനൈദ് അമിത വേഗതയിലാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും സൂചനയുണ്ട്.


