കൊല്ലം കുണ്ടറയില്‍ സൈനികനായ തോംസണ്‍ന്റെ മരണത്തില്‍ ആരോപണവുമായി അമ്മ ഡെയ്സി. കുണ്ടറ പോലീസ് അറസ്റ്റ് ചെയ്ത തോംസണ്‍ നേരിട്ടത് ക്രൂര പീഡനമെന്നും മരണകാരണം ലോക്കപ്പ് മര്ദനമാണെന്നുമാണ് മാതാവിന്റെ പരാതി. ആന്തരിക അവയവങ്ങള്‍ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്.
സിക്കിം യൂണിറ്റ് മദ്രാസ് റെജിമെന്റില്‍ ആയിരുന്ന തോംസണ്‍ 2024 ഓഗസ്റ്റ് മാസം ലീവിന് നാട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് പരാതി ലഭിച്ചതോടെ ഒക്ടോബര്‍ 11ന് കുണ്ടറ പൊലീസ് തോംസണെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് മകന് ക്രൂര മര്‍ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു എന്നാണ് പരാതി. ഭാര്യ വീട്ടുകാരും മകനെ മര്‍ദിച്ചതായി അമ്മ ആരോപിക്കുന്നു. തുടര്‍ന്ന് ജയില്‍ മോചിതനായതിന് പിന്നാലെ ചികിത്സയിലായ തോംസണ്‍ ഡിസംബര്‍ 27 ന് മരിക്കുകയായിരുന്നു. കുറ്റക്കാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ഡി.ജി.പി.ക്കും അമ്മ പരാതി നല്കി. വിവരം സൈനിക നേതൃത്വത്തേയും അറിയിച്ചിട്ടുണ്ട്.


