എറണാകുളം പറവൂരിലെ യുവതിയുടെ മരണവുമായു ബന്ധപ്പെട്ട് പ്രതിയുടെ മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ വീട്ടിലെത്തി പ്രതിയുടെ മകളും ഭീഷണി മുഴക്കിയിരുന്നതായി ബന്ധുക്കളുടെ പരാതി. മകളെ കൂടി കേസില്‍ പ്രതിചേര്‍ക്കും. നേരത്തെ ഭീഷണിപ്പെടുത്തിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് പ്രദീപ് കുമാറിനും ഭാര്യ ബിന്ദുവിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തിരുന്നു.
മരിച്ച യുവതിയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രദീപ് കുമാര്‍ വരാപ്പുഴ ഉരുട്ടി കൊലക്കേസില്‍ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാളാണ്.
ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് പൊലീസ് വിളിച്ച ശേഷവും പ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ കുടുംബം ആരോപിച്ചു.
Comments


