മലപ്പുറം: ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെതിരെ വീണ്ടും പരാതി ഉയര്‍ന്നു. മകള്‍ ആസിയയുടെ മരണവുമായി ബന്ധപ്പെട്ട് നല്കിയ കേസ് ഗൗരവമായി അന്വേഷിക്കാതെ ഒതുക്കി തീര്‍ത്തുവെന്നാണ് പെരിന്തല്‍മണ്ണ സ്വദേശി സലീനയുടെ ആരോപണം.
വിവാഹിതയായിട്ട് നാല് മാസങ്ങള്‍ക്കുള്ളിലാണ് ആസിയയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ ഭര്‍ത്താവിനെതിരെ നല്കിയ പരാതി അവഗണിക്കപ്പെട്ടുവെന്നാണ് സലീനയുടെ നിലപാട്.
മധു ബാബു തൊടുപുഴ ഡിവൈഎസ്പിയായിരിക്കെ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് മറ്റൊരു പരാതി. തൊടുപുഴ സ്വദേശി മുരളീധരന് ആണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. 2022 ഡിസംബറിലാണ് സംഭവം നടന്നത്.
Comments


