ദമ്മാം: സൗദി കെഎംസിസി ദമ്മാം എറണാകുളം ജില്ലാ കമ്മിറ്റി 2025 റമദാന് റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭവന നിര്‍മ്മാണ സഹായം കൈമാറി.
മുന്‍ പ്രവാസി കൂടിയായ ശ്രീഭൂതപുരം തൗഹീദ് നഗര്‍ സ്വദേശിക്കുള്ള ഭവന നിര്‍മാണ സഹായം ദമ്മാം കെഎംസിസി സ്ഥാപക പ്രസിഡന്റ് മുസ്തഫ കമാല്‍ കോതമംഗലം ശ്രീമൂലനഗരം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എസ് ഷാനവാസിന് കൈമാറി. ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി ഷിബു കവലയിലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സൗദി കിഴക്കന്‍ പ്രവിശ്യാ കെഎംസിസി മുന്‍ സെക്രട്ടറി സിറാജ് ആലുവ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം പി എ താഹിര്‍, വിസ്ഡം ഇസ്ലാമിക് മിഷന് കേരള പണ്ഡിതസഭ കണ്‍വീനര്‍ ഷമീര്‍ മദീനി ശീമൂലനഗരം
ശ്രീമൂലനഗരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം എസ് ഹാഷിം, ദമാം എറണാകുളം ജില്ലാ കെഎംസിസി പ്രവര്‍ത്തകസമിതി അംഗങ്ങളായ മുഹമ്മദ് ഷാ മൂളാട്ട്, അഷ്റഫ് മണിക്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ദമ്മാം എറണാകുളം ജില്ലാ കെഎംസിസിയുടെ ശ്രീമൂലനഗരം സ്വദേശിക്കുളള ഭവന നിര്‍മ്മാണ സഹായം മുസ്തഫാ കമാല്‍ കോതമംഗലം പി എസ് ഷാനവാസിന് കൈമാറുന്നു


