സിനിമാ മേഖലയിലെ പ്രതിസന്ധിയില്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് എക്സിക്യൂട്ടീവ് യോഗം ചേരാന്‍ തീരുമാനിച്ച് നിര്‍മാതാക്കളുടെ സംഘടന. സിനിമാ സമരം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും. ഫിലിം ചേമ്പറുമായുള്ള യോഗത്തിലും പ്രശ്നങ്ങള്‍ ഉന്നയിക്കും. വിനോദനികുതിയില്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകളെക്കുറിച്ചും സിനിമാ സമരത്തെക്കുറിച്ചും തീരുമാനിക്കാനാണ് പ്രൊഡ്യൂസര്‍ അസോസിയേഷന് ഇന്ന് എക്സിക്യൂട്ടീവ് യോഗം ചേരുന്നത്. യോഗത്തില്‍ സൂചനാ സമരത്തിന്റെ തീയതി തീരുമാനിച്ചേക്കും.
താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഫിലിം ചേംബറുമായുള്ള യോഗത്തില്‍ ചര്‍ച്ചചെയ്തേക്കും. ഇതുമായി ബന്ധപ്പെട്ട് അമ്മയും മറ്റ് സിനിമാ സംഘടനകളുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അനൗദ്യോഗിക ചര്‍ച്ചകളും നടത്തുന്നുണ്ട്. സമരത്തിലേക്ക് പോകാതെ ചര്‍ച്ചകളിലൂടെ പ്രശ്ന പരിഹാരം കാണണമെന്ന നിലപാടിലാണ് ഫെഫ്കയടക്കമുള്ള മറ്റ് സംഘടനകള്‍. അതേസമയം അമ്മ മുന്‍ വൈസ് പ്രസിഡണ്ട് ജയന് ചേര്ത്തലയ്ക്കെതിരായ വക്കീല്‍ നോട്ടീസില്‍ അമ്മ മറുപടി നല്‍കാനും ഒരുങ്ങുകയാണ്. ഏഴു ദിവസത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ നിയമപരമായി നീങ്ങാനാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം.


