തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച ഫേ സ്ബുക്ക് പോസ്റ്റ് അടക്കം കെ.ടി ജലീല്‍ എം.എല്‍.എയുടെ പ്രവര്‍ത്തനങ്ങളില്‍ സി.പി.എമ്മിന് കടു ത്ത അതൃപ്തി. ജലീലിനെ നിയന്ത്രിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് ആവശ്യപ്പെട്ടു. പാര്‍ട്ടി അംഗമല്ലെങ്കിലും സി.പി.എം പിന്തുണയോടെ നിയമസഭയില്‍ എത്തിയ ജലീല്‍, സ്പീക്കര്‍ക്കെതിരെ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തുന്നത് പാര്‍ട്ടിയോടുള്ള വെല്ലുവിളിയായി കൂടി കാണണം എന്നാണ് നേതാക്കളില്‍ ഒരു വിഭാഗം വിലയിരുത്തുന്നത്.
തന്റെ വ്യക്തിപ്രഭാവം കൊണ്ടാണ് വിജയിച്ചുവ ന്നതെന്ന ജലീലിന്റെ ധാരണ പാര്‍ട്ടി ഇടപെട്ട് ഇനിയെങ്കിലും തിരുത്തണമെന്നാണ് നേതാക്കളുടെ വാദം. പാര്‍ട്ടിയെയോ മുന്നണിയെയോ മുഖവി ലക്കെടുക്കാതെ ജലീല്‍ താനൊരു പ്രസ്ഥാനമാണെന്ന് സ്വയം അഹങ്കരിക്കുകയാണെന്ന അഭിപ്രായവും സി.പി.എം നേതാക്കള്‍ക്കുണ്ട്.
നേരത്തെയും എടുത്തു ചാടിയുള്ള അനാവശ്യ പ്രതികരണങ്ങളിലൂടെ ജലീല്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആസാദ് കശ്മീര്‍, ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍ എന്നീ പരാമര്‍ശ ങ്ങള്‍ക്കെതിരെ ജലീലിനെ സി.പി.എം താക്കീത് ചെയ്തി രുന്നു. മാധ്യമം പത്രത്തിനെിരെ യു.എ.ഇ കോണ്‍സുലേറ്റിന് കത്തയച്ച ജലീലിന്റെ നടപടിയും വലിയതോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
നിയമസഭയിലും പുറത്തും തന്റെ അഭിപ്രായങ്ങള്‍ സി.പി.എമ്മിന്റെതാണെന്ന പേരില്‍ ജലീല്‍ പ്രചരിപ്പിക്കുന്നത് ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുമെന്നും വിലയിരുത്തപ്പെടുന്നു. അടുത്തിടെ മദ്രസ വിദ്യാഭ്യാസത്തിനെതിരായി നടത്തിയ ജലീലിന്റെ പ്രസംഗം പോലും സി.പി.എമ്മി ന് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇടക്കാലത്ത് സി.പി.എം വലിയ പരിഗണന നല്‍കാതിരുന്ന ജലീല്‍ ഇപ്പോള്‍ വീണ്ടും തലപൊക്കുന്നത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണെന്ന വിമര്‍ശനം എം.വി ഗോവിന്ദന് നേരെയാണ് വിരല്‍ചൂണ്ടുന്നത്. ജലീലിനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നേതാക്കള്‍ സി.പി.എം സെക്രട്ടറിയെ ബന്ധപ്പെട്ടിട്ടുണ്ട്.


