തിരുവനന്തപുരം: തിരുവനന്തപുരത്ത് എംഡിഎംഎയുമായി സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. സിപിഎം പാളയം ലോക്കൽ കമ്മറ്റി അംഗം കൃഷ്ണനാണ് അറസ്റ്റിലായത്. എഐവൈഎഫ് തിരുവനന്തപുരം മണ്ഡലം മുൻ സെക്രട്ടറിയായിരുന്നു. ഇയാൾക്കൊപ്പം മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്.
ഒമ്പത് ഗ്രാം എംഡിഎംഎയാണ് കൃഷ്ണനിൽ നിന്നും കൂട്ട് പ്രതിയിൽ നിന്നും പിടികൂടിയത്. സിപിഎം സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആളാണ് കൃഷ്ണൻ. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസാണ് ഇയാളെ പിടികൂടിയത്.
Comments


