മഹാകുംഭമേളയിലെ ജലത്തിന്റെ ഗുണനിലവാരം കുളിക്കാന്‍ അനുയോജ്യമായിരുന്നുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുതിയ റിപ്പോര്‍ട്ട്. ഉയര്‍ന്ന കോളിഫോം ബാക്ടീരിയയുടെ വര്‍ധിച്ച അളവ് കാരണം കുംഭമേളയ്ക്കിടെ പ്രയാഗ്രാജിലെ പല സ്ഥലങ്ങളിലും വെള്ളം കുളിക്കാന്‍ അനുയോജ്യമല്ലെന്നായിരുന്നു നേരത്തെ നല്കിയ റിപ്പോര്‍ട്ട്.
ഒരേ സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്ത തീയതികളില്‍ എടുത്ത ജല സാമ്പിളുകള്‍ വ്യത്യാസപ്പെട്ടതിനാല്‍ ഡാറ്റയിലെ പൊരുത്തക്കേടുകള്‍ കാരണം ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ വിശകലനം ആവശ്യമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറഞ്ഞിരുന്നു.
ഫെബ്രുവരി 17ന് സി.പി.സി.ബി സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം പ്രയാഗ്രാജിലെ വെള്ളത്തില്‍ ഫീക്കല്‍ കോളിഫോം അളവ് കൂടുതലാണെന്ന് പറഞ്ഞിരുന്നു. ജനുവരി രണ്ടാം വാരത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു ഇത് കണ്ടെത്തിയത്.
തുടര്‍ന്ന് പ്രയാഗ്രാജില് നടക്കുന്ന മഹാ കുംഭമേളയില്‍ ഗംഗയും യമുനയും സംഗമിക്കുന്ന സ്ഥലത്തെ വെള്ളത്തിന്റെ ഗുണനിലവാരം മോശമാണെന്നും വെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ ഫീക്കല്‍ കോളിഫോം അടങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സി.പി.സി.ബി) ഫെബ്രുവരി 17 ന് ദേശീയ ഹരിത െ്രെടബ്യൂണലിനെ (എന്‍.ജി.ടി) അറിയിച്ചു.
എന്നാല്‍ ഫെബ്രുവരി 28ന് ട്രിബ്യൂണലിന്റെ വെബ്സൈറ്റില്‍ പുതിയതായി അപ്ലോഡ് ചെയ്ത റിപ്പോര്‍ട്ടില്‍, ജനുവരി 12 മുതല്‍ ഗംഗാ നദിയിലെ അഞ്ച് സ്ഥലങ്ങളിലും യമുന നദിയിലെ രണ്ട് സ്ഥലങ്ങളിലും സ്നാന ദിനങ്ങള്‍ ഉള്‍പ്പെടെ ആഴ്ചയില്‍ രണ്ടുതവണ ബോര്‍ഡ് ജല നിരീക്ഷണം നടത്തിയതായി പറയുന്നു.
‘ഒരേ സ്ഥലത്ത് നിന്ന് വ്യത്യസ്ത തീയതികളില്‍ എടുത്ത സാമ്പിളുകളുടെ ുഒ, അലിഞ്ഞുചേര്‍ന്ന ഓക്സിജന്‍ (ഉഛ), ബയോകെമിക്കല്‍ ഓക്സിജന്‍ ഡിമാന്‍ഡ് (ആഛഉ), ഫെക്കല്‍ കോളിഫോം കൗണ്ട് (എഇ) എന്നിങ്ങനെ വിവിധ പാരാമീറ്ററുകളിലെ മൂല്യങ്ങളില്‍ കാര്യമായ വ്യത്യാസമുണ്ട്. പ്രത്യേക സ്ഥലത്തും സമയത്തും എടുത്ത സാമ്പിളുകള്‍ ജലത്തിന്റെ ഗുണനിലവാരത്തിന്റെ ചെറിയ ചിത്രം മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ,’ റിപ്പോര്‍ട്ടില്‍ പറയുന്നു.
100 മില്ലി ലിറ്ററിന് 2,500 യൂണിറ്റ് എന്നതാണ് ഫിക്കല്‍ കോളിഫോം ബാക്ടീരിയുടെ അനുവദനീയ പരിധി. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, കുംഭമേളയിലെ വെള്ളത്തിലെ ഫീക്കല്‍ കോളിഫോം ബാക്ടീരിയുടെ ശരാശരി മൂല്യം 100 മില്ലി ലിറ്ററില്‍ 1,400 ആയി കുറഞ്ഞു.


