ഗോമൂത്രത്തിന് ഔഷധ ഗുണങ്ങളുണ്ടെന്ന് അവകാശപ്പെട്ട് മദ്രാസ് ഐ.ഐ.ടി ഡയറക്ടര്‍ വി.കാമകോടി. ഗോമൂത്രത്തിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് കാമകോടി പറയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഗോമൂത്രത്തിന് ബാക്ടീരിയയേയും ഫംഗസിനേയും നശിപ്പിക്കാനുള്ള ശക്തിയുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. കുടലിനുണ്ടാകുന്ന അസുഖങ്ങള്‍ക്കും ഗോമൂത്രം ഗുണകരമാണ്. മുമ്പ് തന്റെ പിതാവിന് പനി വന്നപ്പോള്‍ ഗോമൂത്രം നല്‍കിയതോടെ 15 മിനിറ്റിനകം അസുഖം മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ഐ.ഐ.ടി ഡയറക്ടര്‍ക്കെതിരെ കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരം രംഗത്തെത്തി. അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പദവിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
Comments


