ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ആക്ടീവ് കേസുകള്‍ ഏഴായിരത്തിലേക്ക് അടുക്കുന്നു. രാജ്യത്ത് എക്സ്എഫ്ജി എന്ന പുതിയ വകഭേദമാണ് പടരുന്നത്. അതേസമയം കേരളത്തിലെ കോവിഡ് കേസുകളും ഉയരുന്ന സാഹചര്യമാണുള്ളത്. കേരളത്തില്‍ 2053 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
കൂടാതെ കഴിഞ്ഞ ദിവസവും കേരളത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിന് പുറമേ ഡല്‍ഹി മഹാരാഷ്ട്ര, ഗുജറാത്ത് ,ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും രോഗ വ്യാപനം വര്‍ദ്ധിക്കുകയാണ്. അതേസമയം സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മറ്റ് രോഗബാധിതര്‍ക്കാണ് കോവിഡ് മൂര്‍ച്ഛിക്കുന്നതെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
Comments


