രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. ഇത് വരെ 4,026 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. രാജ്യത്ത് 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുണ്ടായിരുന്ന 2700 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു.
ഒരു മരണം കേരളത്തിലും ബാക്കി മഹാരാഷ്ട്ര (2), തമിഴ്നാട് (1), പശ്ചിമ ബംഗാള്‍ (1) എന്നീ സംസ്ഥാനങ്ങളിലുമാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലാണ്, 1415 പേര്.
Comments


