മലപ്പുറം വേങ്ങരയില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഇന്നലെ ഉച്ചയ്ക്ക് ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. റാഗിങ്ങുമായി ബന്ധപ്പെട്ടാണ് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാകാറുള്ളത്.
Comments


