ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥികളെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദിച്ചതായി പരാതി. സാക്കിര്‍ ഹുസൈന് കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ അശ്വന്ത്, സുധീന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഡല്‍ഹി പൊലീസും സംഘത്തിനൊപ്പം ചേര്‍ന്ന് മര്‍ദിച്ചതായി വിദ്യാര്‍ഥികള്‍ പറയുന്നൂു.
മുണ്ട് ഉടുത്തതാണ് സംഘത്തെ പ്രകോപിപ്പിച്ചതെന്നും, ബൂട്ടിട്ട് മുഖത്തും നെഞ്ചത്തും ചവിട്ടിയതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിഷയത്തില്‍ ഉന്നത അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് കത്തയച്ചു.
Comments


