മൂന്നാറില്‍ നായകളെ കൂട്ടത്തോടെ കൊന്നൊടുക്കിയതായി പരാതി. സംഭവത്തില്‍ നായകളെ പിടികൂടി കൊണ്ടുപോയ മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇടുക്കി അനിമല്‍ റസ്ക്യൂ ടീം അംഗങ്ങള്‍ നല്കിയ പരാതിയിലാണ് നടപടി.
നായ്ക്കളെ പഞ്ചായത്ത് വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
നായ്ക്കളെ കൂട്ടത്തോടെ കുഴിച്ചുമൂടിയെന്ന് ആരോപിക്കുന്ന സ്ഥലത്ത് പോലീസ് ഇന്ന് പരിശോധന നടത്തിയേക്കും.
മൂന്നാറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ മുപ്പതിലേറെ പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. സംഭവത്തില്‍ വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് തെരുവ് നായകളെ പിടികൂടാന്‍ പഞ്ചായത്ത് സംവിധാനം ഒരുക്കിയത്. 200ലേറെ നായകളെ കൊന്നു കുഴിച്ചുമൂടിയെന്നാണ് അനിമല്‍ റെസ്ക്യൂ സംഘത്തിന്റെ പരാതി.
Comments


